പാക്കിസഥാനിലെ ആദ്യ ഹിന്ദു വനിതാ ഡിഎസ്പിയായി മനീഷ റോപേട്ട ഉടന്‍ ചുമതലയേല്‍ക്കും. സിന്ധിലെ ജേക്കോബാബാദ് സ്വദേശിനിയാണ് ഇരുപത്തിയാറുകാരിയായ മനീഷ. നിലവില്‍ മനീഷ പരിശീലനം നടത്തിവരികയാണ്. കുറ്റകൃത്യങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലിയാരി മേഖലയിലാണ് ആദ്യ പോസ്റ്റിംഗ്.
ഇടത്തരം കുടുംബാംഗമായ മനീഷയുടെ മൂന്നു സഹോദരിമാര്‍ ഡോക്ടര്‍മാരാണ്. ഇളയ സഹോരന് എംബിബിഎസ് വിദ്യാര്‍ഥിയാണ്. എംബിബിഎസ് പഠനമായിരുന്നു മനീഷയും ആഗ്രഹിച്ചത്. എന്നാല്‍, ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ എംബിബിഎസ് പ്രവേശനപ്പരീഷയില്‍ വിജയിക്കാനായില്ല.