സിബിസിഐ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാർ ആൻഡ്രൂസ് താഴത്തിന് കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. സീറോ മലബാർ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിലാണ് സിബിസിഐയുടെ പുതിയ അദ്ധ്യക്ഷന് സ്വീകരണം നൽകിയത്.
“ഇന്ത്യയിലെ കത്തോലിക്കാ സഭയെ ഒറ്റക്കെട്ടായി മുൻപോട്ട് കൊണ്ടുകും. എല്ലാവരുടേയും സഹകരണം ഉറപ്പാക്കി ചുമതലകൾ നിർവഹിക്കും”- കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. തൃശൂർ മേയർ എംകെ വർഗീസ്, ചാലക്കുടി എംഎൽ എ സനീഷ് ജോസഫ് എന്നിവരും മാർ ആൻഡ്രൂസ് താഴത്തിനെ സ്വീകരിക്കാൻ എത്തി.
എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും സഹകരണത്തോടെ ഏകീകൃത കുർബാന നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാർപ്പാപ്പ നൽകിയ നിർദ്ദേശം മാറിയിട്ടില്ല, അതിനാൽ കുർബാനയുടെ ഏകീകരണം നടപ്പാക്കും. എറണാകുളം- അങ്കമാലി അതിരൂപതയിടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ കൂടിയായ മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.