Tuesday, November 26, 2024

മരിയുപോള്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടുവെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി

തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും സ്റ്റീല്‍ പ്ലാന്റുകള്‍ ഒഴികെ റഷ്യക്കാര്‍ക്ക് ഇനി വീഴ്ത്താന്‍ ഒന്നുമില്ലെന്നും യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പറഞ്ഞു.

‘മരിയുപോള്‍ ഒരിക്കലും കീഴടങ്ങാത്ത ഒരു നഗരമാണ്. പക്ഷേ അവിടെ ഇനി തകരാന്‍ ഒന്നുമില്ല. അത് ഇതിനകം നശിച്ചു, ഇനി അതിന് ഒരു ഘടനയും ഇല്ല. എല്ലാം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു’. സെലന്‍സ്‌കി പറഞ്ഞു. അവശേഷിക്കുന്നത് അസോവ്സ്റ്റല്‍ സ്റ്റീല്‍ മില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുറമുഖ നഗരത്തില്‍ റഷ്യന്‍ സേനയ്ക്കെതിരായ യുക്രേനിയന്‍ ചെറുത്തുനില്‍പ്പിന്റെ അവസാന അടയാളമാണ് മരിയുപോള്‍ സ്റ്റീല്‍ വര്‍ക്കുകള്‍. അവിടെ ഏകദേശം 200 സിവിലിയന്മാര്‍ ഇപ്പോഴും തുരങ്കങ്ങളിലും ബങ്കറുകളിലും കുടുങ്ങിക്കിടക്കുന്നതായി കണക്കാക്കപ്പെടുന്നു. വെടിനിര്‍ത്തല്‍ വകവയ്ക്കാതെ, സിവിലിയന്‍ ഒഴിപ്പിക്കലിനിടെ റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തതായി വെള്ളിയാഴ്ച പ്ലാന്റിനെ സംരക്ഷിക്കുന്ന യുക്രേനിയന്‍ സൈനികര്‍ ആരോപിച്ചു.

തങ്ങള്‍ക്ക് കഴിയുന്നിടത്തോളം ആളുകളെ ഒഴിപ്പിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. നാസികള്‍ക്കെതിരായ സോവിയറ്റ് വിജയത്തെ അനുസ്മരിക്കുന്ന ദിനമായ മെയ് 9 ന് മാരിയുപോളില്‍ ഒരു വിജയ പരേഡ് നടത്താനുള്ള റഷ്യന്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 

 

 

Latest News