Saturday, May 10, 2025

മാർട്ടിൻ സ്കോർസെസെ നിർമ്മിക്കുന്ന ചിത്രത്തിൽ ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ അഭിമുഖവും

ഫ്രാൻസിസ് പാപ്പയെയും അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ പ്രസ്ഥാനത്തെയും കുറിച്ച് വിഖ്യാത ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്കോർസെസെ ഒരു ഫീച്ചർ ഡോക്യുമെന്ററി നിർമ്മിക്കുന്നു. ‘ആൽഡിയാസ്, എ ന്യൂ സ്റ്റോറി’ എന്ന പരിപാടിയിൽ സ്കോർസെസെയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള സംഭാഷണങ്ങളും ഉൾപ്പെടുത്തും.

വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മികച്ച ഭാവി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ട്, 2013 ൽ ഫ്രാൻസിസ് പാപ്പ തുടങ്ങിവച്ച, ലാഭേച്ഛയില്ലാത്ത സംഘടനയായ സ്കോളാസ് ഒക്കുറന്റസിന്റെ പ്രവർത്തനങ്ങളെയാണ് ഈ ഡോക്യുമെന്ററി എടുത്തുകാണിക്കുന്നത്. ഇറ്റലി, ഗാംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആൽഡിയാസ് ഇനിഷ്യേറ്റീവിൽ പങ്കെടുക്കുന്നവരുടെ ഹ്രസ്വചിത്രങ്ങൾ ഡോക്യുമെന്ററിയിൽ പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News