പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉള്‍പ്പടെ 30 പേര് കൊല്ലപ്പെട്ടു. 70 ലധികം പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നബിദിന ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടിയ ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
സെപ്റ്റംബറില്‍ ഇതേ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. ഈ മാസം ആദ്യം സ്ഫോടനത്തില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്ന