Tuesday, November 26, 2024

ഡല്‍ഹിയില്‍ കനത്ത മഴ; കൗതുകമുണര്‍ത്തി ആലിപ്പഴ വര്‍ഷവും

വെള്ളിയാഴ്ച രാത്രി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. പലയിടത്തും കനത്ത രീതിയില്‍ മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 12.5 ആണ്. കൂടിയ താപനില 27.39 ഡിഗ്രി സെല്‍ഷ്യസും.

ആപേക്ഷിക ആര്‍ദ്രത 95 ശതമാനത്തിനും 44 ശതമാനത്തിനും ഇടയിലാണ്. ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശത്തിനും നേരിയ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്നും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തി കുറഞ്ഞ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

Latest News