Monday, November 25, 2024

വനിത സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് തുല്യമായ പ്രസവാനുകൂല്യങ്ങള്‍ക്ക് അനുമതി; ആനുകൂല്യങ്ങള്‍ക്ക് അംഗീകാരം നല്‍കി രാജ്‌നാഥ് സിങ്

പ്രസവം, ശിശു സംരക്ഷണം, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങിയവയില്‍ വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം. സായുധ സേനയിലെ വനിതാ സൈനികര്‍, നാവികര്‍, വ്യോമസേനാംഗങ്ങള്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങളില്‍ നിയമപരമായ അവകാശം നല്‍കാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നല്കി.

നിയമം പ്രാബല്യത്തിലാകുന്നതോടെ സൈന്യത്തിലെ എല്ലാ സ്ത്രീകള്‍ക്കും അത്തരം അവധികള്‍ അനുവദിക്കുന്നത് ഒരുപോലെ ബാധകമാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സായുധ സേനയിലെ എല്ലാ സ്ത്രീകളെയും അവരുടെ റാങ്കുകള്‍ പരിഗണിക്കാതെ ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സായുധ സേനയിലെ സ്ത്രീകളുടെ പ്രത്യേക കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവധി നിയമങ്ങളുടെ വിപുലീകരണം വളരെയധികം ഗുണം ചെയ്യും. ഇത് വനിതാ സൈനികരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും തൊഴില്‍ മേഖലയേയും കുടുംബജീവിതത്തേയും സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Latest News