Sunday, November 24, 2024

വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായവര്‍ക്കും പ്രസവാവധി; 50 വര്‍ഷത്തെ നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍

വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായവര്‍ക്കും പ്രസവാവധി ലഭിക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കും എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

50 വര്‍ഷത്തെ നിയമം ആണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. 1972ലെ കേന്ദ്ര സിവില്‍ സര്‍വീസ് നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതനുസരിച്ച് വാടക ഗര്‍ഭധാരണത്തിലൂടെ ‘അമ്മ’യാകുന്ന ജീവനക്കാരിക്ക് പുറമേ പിതാവാകുന്ന ജീവനക്കാരനും അവധി ലഭിക്കുന്നതാണ്.

15 ദിവസത്തെ അവധിയാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. വാടക ഗര്‍ഭധാരണം നടത്തുന്ന സ്ത്രീക്കും അവര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണെങ്കില്‍ 180 ദിവസത്തെ അവധി അനുവദിക്കും.

Latest News