കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ചുമതലയേറ്റു. സംഗീതനാടക അക്കാദമിയുടെ ചെയര്മാന് പദവി അലങ്കരിക്കുന്ന ആദ്യ വാദ്യകലാകാരനാണ് മട്ടന്നൂര്‍ ശങ്കരൻകുട്ടി.
അക്കാദമിയുടെ വൈസ്ചെയര്‍പേഴ്സണായി പുഷ്പവതി പി.ആര്, സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും അദ്ദേഹത്തോടൊപ്പം ചുമതലയേറ്റു. കലാകാരന്മാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി കാര്യങ്ങള്‍ പ്രവൃത്തിയിലൂടെ യഥാര്‍ത്ഥ്യമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സ്ഥാനാരോഹണ ചടങ്ങിന് ശേഷം ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അക്കാദമിയുടെ നിയുക്ത ഭാരവാഹികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി വി. എന്‍ വാസവനും രംഗത്തെത്തി. ‘മാനവീകമൂല്യങ്ങൾ ഉയർത്തിയുള്ള കലാ സാംസ്കാരിക പ്രവർത്തങ്ങൾ കേരളീയ സമൂഹത്തിന് സമ്മാനിക്കാൻ പുതിയ ഭാരവാഹികള്‍ക്ക് കഴിയട്ടെ’ എന്ന് മന്ത്രി ആശംസിച്ചു.