Monday, November 25, 2024

തായ്‌ലന്‍ഡിലും മ്യാന്മറിലും ഐടി ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം

തായ്‌ലന്‍ഡിലും മ്യാന്മറിലും ഐടി ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിലും കാള്‍ സെന്റര്‍ തട്ടിപ്പിലും ഉള്‍പ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ്‌സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാല്‍, ഇത് തട്ടിപ്പാണെന്നും ഇതില്‍ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളില്‍ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജ ജോലി വാഗ്ധാനങ്ങളില്‍ വീഴരുതെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നതിനു മുന്‍പ് വിദേശ ജോലിദാതാക്കളുടെ ആധികാരികത ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മനസ്സിലാക്കണം എന്നും മന്ത്രാലയം പറയുന്നു.

 

Latest News