രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് ഈ നടപടികള്‍ ലക്ഷ്യമിടുന്നു. പോലീസ് വെരിഫിക്കേഷന് പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനയുമായി മന്ത്രാലയം സജീവമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ ജയശങ്കര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 440 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഈ കേന്ദ്രങ്ങള്‍, നിലവിലുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പാസ്പോര്‍ട്ട് പ്രോസസ്സിംഗ് സെന്ററുകള്‍, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ എന്നിവയുടെ ശൃംഖലയ്ക്ക് പുറമേ, പ്രത്യേകിച്ച് ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്നു.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം ഡിജിറ്റലൈസേഷനും സ്വീകരിച്ചു. ഔദ്യോഗിക രേഖകളുടെ സുരക്ഷിത ഡിജിറ്റല്‍ സംഭരണത്തിനുള്ള പ്ലാറ്റ്ഫോമായ ഡിജിലോക്കറുമായി പാസ്പോര്‍ട്ട് സേവാ സംവിധാനം വിജയകരമായി സംയോജിപ്പിച്ചു.ഈ സംയോജനം അപേക്ഷകരെ ഇലക്ട്രോണിക് ആയി രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുന്നു, ഫിസിക്കല്‍ കോപ്പികളുടെ ആവശ്യകത ഇല്ലാതാക്കുകയും അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു.
കൂടാതെ, 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 9,000 പോലീസ് സ്റ്റേഷനുകളില്‍ മന്ത്രാലയം ‘ാജമുൈീൃ േപോലീസ് ആപ്പ്’ അവതരിപ്പിച്ചു. ഈ ആപ്പ് പോലീസ് അധികാരികളും പാസ്പോര്‍ട്ട് ഓഫീസുകളും തമ്മിലുള്ള തടസ്സങ്ങളില്ലാത്ത ആശയവിനിമയം സുഗമമാക്കുന്നു.
അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ആഗോള മൊബിലിറ്റി എന്നിവ സുഗമമാക്കുന്നതിലൂടെ ഇന്ത്യയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാസ്പോര്ട്ടുകള് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.