2024 ഒളിമ്പിക് ഗെയിംസില്‍ നേടിയ മെഡലുകള്‍ക്കു സംഭവിച്ച അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പിക് ജേതാക്കള്‍. ഇതേ ആവശ്യവുമായി 220 അഭ്യര്‍ഥനകളാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഈഫില്‍ ടവറിന്റെ നവീകരണവേളയില്‍ എടുത്ത ഇരുമ്പുകഷണം കൂടി ഉപയോഗിച്ച് ഫ്രഞ്ച് ആഡംബര ജ്വല്ലറിയായ ചൗമെറ്റാണ് മെഡലുകള്‍ രൂപകല്‍പന ചെയ്തത്.
ബ്രിട്ടീഷ് നീന്തൽതാരമായ യാസ്മിന്‍ ഹാര്‍പര്‍ ആണ് തനിക്കു ലഭിച്ച മെഡലിnu സംഭവിച്ച മങ്ങലിനെക്കുറിച്ച് ആദ്യം പറയുന്നത്. പിന്നീട് പലരും ഇതേ പരാതികളുമായി എത്തുകയായിരുന്നു. ഇതിനു പിന്നാലെ 2024 പാരീസ് ഒളിമ്പിക്‌സിന്റെ സംഘാടകര്‍ രംഗത്തെത്തുകയും കേടുപാടുകള്‍ സംഭവിച്ച മെഡലുകള്‍ മാറ്റിനൽകുമെന്ന് അറിയിക്കുയും ചെയ്തു. ഇത്തരത്തില്‍ 220 പരാതികള്‍ ലഭ്യമായിട്ടുണ്ടെന്നും അറിയിച്ചു. അത്‌ലറ്റുകളുടെ അഭ്യര്‍ഥനപ്രകാരം ചില മെഡലുകളുടെ കേടുപാടുകള്‍ ശരിയാക്കിയതായും മറ്റുള്ളവ നന്നാക്കുന്നതായും ഫ്രഞ്ച് മിന്റ് (മൊന്നായ് ഡി പാരീസ്) അറിയിച്ചു.
വെങ്കലം നേടിയ വനിതാ താരം ഹാര്‍പ്പര്‍ക്കും, അമേരിക്കന്‍ പുരുഷതാരം നൈജ ഹസ്റ്റണും തങ്ങള്‍ക്കും ഇതേ അനുഭവം ഉണ്ടായെന്നു പറഞ്ഞു രംഗത്തെത്തി; നൈജ ഹസ്റ്റണ്‍ ഇതിന്റെ വീഡിയോയും പങ്കുവച്ചു.
ഇത്തരത്തിലൊരു അപാകത ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പഴയതിനു സമാനമായ മെഡലുകള്‍ നൽകുമെന്നും 2024 പാരീസ് ഒളിമ്പിക്‌സിലെ വക്താവ് അറിയിച്ചിട്ടുണ്ട്.