Friday, April 4, 2025

മീഡിയ വണ്‍ ചാനലിന് പ്രക്ഷേപണം തുടരാം; വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി

മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്നാണ് ഉത്തരവ്.

ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.

കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാം, നേരത്തെ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാവോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 26ന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

 

 

 

Latest News