യുക്രെയ്ന്‍ പ്രതിസന്ധിക്കിടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കി. ബംഗാള്‍ സര്‍ക്കാര്‍ 412 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചതു ചട്ടവിരുദ്ധമാണെന്നു കേന്ദ്രം വ്യക്തമാക്കി.
മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കാനാണ് ബംഗാള്‍ തീരുമാനിച്ചത്. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു.
നിലവിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ എതിര്‍പ്പ്. കേരളത്തിലും നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സമാന പ്രതിസന്ധിയിലാണ്.