സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇതുവരെ എംപാനല്‍ ചെയ്തിട്ടുള്ളത് 240 ആശുപത്രികളാണ്. കൂടുതല്‍ ആശുപത്രികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും കൂടുതല്‍ ആശുപത്രികള്‍ പുതിയ പട്ടികയിലേക്കു വരുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഏറ്റവും കൂടുതല്‍ എംപാനല്‍ഡ് ആശുപത്രികളുള്ളത് എറണാകുളം ജില്ലയിലാണ്; 35 എണ്ണം. മലപ്പുറം-34, കോഴിക്കോട്-26, കാസര്‍ഗോഡ്-ഏഴ്, കണ്ണൂര്‍-11, പാലക്കാട്-10, വയനാട്-അഞ്ച്, ഇടുക്കി-ആറ്, കോട്ടയം-12, തൃശൂര്‍-18, ആലപ്പുഴ-15, കൊല്ലം-22, പത്തനംതിട്ട-15, തിരുവനന്തപുരം-24 എന്നിങ്ങനെയാണ് നിലവിലെ പട്ടികയില്‍ ആശുപത്രികളുടെ എണ്ണം. കേരളത്തിനു പുറത്ത് തമിഴ്‌നാട്ടില്‍ 10 ആശുപത്രികളും ഡല്‍ഹിയിലും മംഗലാപുരത്തും ഓരോ ആശുപത്രികള്‍ വീതവും മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും http:// www.medisep.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് 18004250237 എന്ന ടോള്‍ ഫ്രീ നന്പറില്‍ വിളിക്കാം.