ഇന്റർനെറ്റ് വ്യാപാര രംഗത്ത് ഏറ്റവും വേഗത്തിൽ 500 ദശലക്ഷം ഡൗൺലോഡുകൾ തികയ്ക്കുന്ന ഓൺലൈൻ വ്യപാര സൈറ്റായി മാറി മീഷോ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് എന്ന പദവിയിലാണ് എത്തിയിരിക്കുന്നത്. മൊബൈൽ വിവര ദാതാക്കളായ ഡാറ്റ എ ഐ ആണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും സൈസ് കുറഞ്ഞ ഷോപ്പിംഗ് ആപ്പാണ് മീഷോ. 13.6 എം.ബി ആണ് മീഷോയുടെ സൈസ്. 2022 ലാണ് ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടന്നിട്ടുള്ളത്. ഗൂഗിൾ പ്ലേ, ഐഒഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നുമാണ് ലക്ഷക്കണക്കിനാളുകൾ ഓൺലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.
ഓൺലൈൻ രംഗത്തെ പ്രമുഖ സ്ഥാപങ്ങളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുമായി മത്സരിച്ച് ആറു വർഷം കൊണ്ടാണ് മീഷോ ഈ നേട്ടം കൈവരിച്ചത്. ഇന്റർനെറ്റ് ലഭ്യത കുറഞ്ഞയിടങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാലാണ് ഇത്രയധികം ഉപയോക്താക്കൾ എന്നാണ് റിപ്പോർട്ടുകൾ.