Monday, November 25, 2024

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരി

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ ഏഴ് വയസുകാരി. പ്രണ്‍വി ഗുപ്തയെന്ന പെണ്‍കുട്ടിയാണ് അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 7 വയസും 165 ദിവസവുമാണ് പ്രണ്‍വിയുടെ പ്രായം.

മൂന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് പ്രണ്‍വി യോഗ പരീശീലനം ആരംഭിക്കുന്നത്. അമ്മയുടെ യോഗ പരിശീലനം അനുകരിച്ചായിരുന്നു തുടക്കം. പിന്നീട് യോഗ പഠനം ശാസ്ത്രീയമായി ആരംഭിക്കുകയും ചെയ്തു. ഇന്ത്യക്കാരിയാണെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ദുബായിലാണ് നിലവില്‍ താമസിക്കുന്നത്. 200 മണിക്കൂര്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അലയന്‍സ് ഓര്‍ഗനൈസേഷന്‍ RYT200 (രജിസ്റ്റേഡ് യോഗ ടീച്ചര്‍) ആയി അംഗീകരിക്കുന്നത്.

‘ലേണിംഗ് വിത്ത് പ്രണ്‍വി’ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും പ്രണ്‍വിക്കുണ്ട്. ചാനലിലൂടെ ലോകമെമ്പാടുമുള്ളവരേയും പ്രണ്‍വി യോഗ പഠിപ്പിക്കുന്നുണ്ട്.

 

 

Latest News