സിറിയസ് ജെറ്റ് എന്നു പേരുള്ള ലോകത്തെ ആദ്യ ഹൈഡ്രജന്‍ അധിഷ്ഠിത വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് വിമാനം പുറത്തിറക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള സിറിയസ് ഏവിയേഷന്‍ ലിമിറ്റഡ്. ഡിസൈന്‍ വര്‍ക്‌സ്, സ്റ്റോബര്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ വിമാനം രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.
എയര്‍പ്ലേനുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും പറക്കല്‍ രീതികള്‍ സന്നിവേശിപ്പിച്ച്രണ് രൂപകല്‍പന. വികിരണം തീരെയില്ലാത്ത ഈ വിമാനം മുപ്പതിനായിരം അടി വരെ ഉയരത്തില്‍ പറക്കും. മണിക്കൂറില്‍ 323 മൈല്‍ വേഗത്തില്‍ പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. 3 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനം തീരെച്ചെറിയ തോതിലുള്ള ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുക.
1957 ലാണ് ഹൈഡ്രജന്‍ വിമാനങ്ങളുടെ പരീക്ഷണം തുടങ്ങിയത്. ആദ്യമായി പൂര്‍ണമായും ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ നടന്നത് 1988 ഏപ്രില്‍ 15നാണ്. ഇത്തരത്തിലുള്ള ധാരാളം പദ്ധതികള്‍ ഇപ്പോള്‍ പണിപ്പുരയില്‍ വികസിക്കുകയാണ്. ഈ വര്‍ഷം ഇത്തരം വിമാനങ്ങളില്‍ ചിലതൊക്കെ രംഗത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.