Monday, November 25, 2024

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. കെ. റെയിൽ, ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചു ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച് പ്രതിഷേധം ശക്തമാകുന്നതിനാൽ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചേക്കും. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് മുടങ്ങി കിടക്കുന്ന സിൽവർ ലൈൻ പദ്ധതിയെകുറിച്ചുള്ള പരാതിയും മുഖ്യമന്ത്രി അറിയിക്കും. കൂടാതെ വിവിധ പദ്ധതികൾക്കുള്ള വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് വിലയിരുത്തൽ.

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്. രാഷ്ട്രപതിയെ സന്ദർശിക്കാനുളള അനുമതി തേടിയിരുന്നുവെങ്കിലും രാഷ്ട്രപതിഭവൻ പ്രതികരിച്ചിട്ടില്ല.

Latest News