റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമാര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കെതിരെ ചൈനീസ് പ്രസിഡന്റിന്റ് ഷീ ജിങ്പിങിനു മുന്നറിയിപ്പു നല്കി ജോ ബൈഡന്. പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. സിഎന്‍എന്നിനു നല്കിയ ഒരു അഭിമുഖത്തിലാണ് ബൈഡന്റെ പരാമര്‍ശം.
“ബെയ്ജിങ് പാശ്ചാത്യനിക്ഷേപത്തെ ആശ്രയിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം. ഇതൊരു ഭീഷണിയല്ല തന്റെ നിരീക്ഷണം മാത്രമാണ്” – ബൈഡന് പറഞ്ഞു. റഷ്യയുടെ യുക്രൈന് അധിനിവേശത്തിനു പിന്നാലെ 600-ലധികം അമേരിക്കന്‍ കമ്പനികള്‍ റഷ്യ വിട്ടെന്നും ചൈന യുറോപ്പിലെയും യുഎസിലെയും നിക്ഷേപത്തെ ആശ്രയിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാർച്ചിൽ പുടിനും ഷീയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുകൂടാതെ, കഴിഞ്ഞ ദിവസം വെർച്വൽ സമ്മേളനത്തിലും ഇരുനേതാക്കളും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ബൈഡൻ രംഗത്തെത്തിയത്.
അതിനിടെ എസ് സിഒ ഉച്ചകോടിയില്‍ ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്’ സംരഭത്തെ റഷ്യ പിന്തുണച്ച് രംഗത്തു വന്നിരുന്നു.