പ്രമുഖ മെസ്സെജിംങ് ആപ്ളിക്കേഷനായ വാട്സാപ്പിനു പുതിയ ഫീച്ചര്‍ വരുന്നതായി വെളിപ്പെടുത്തി മെറ്റ മേധാവി സക്കര്‍ബര്‍ഗ്. സന്ദേശങ്ങള്‍ അയച്ച് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യുന്നതാണ് പുതിയ രീതി. ഇതു സംബന്ധിച്ച വിവരം സക്കര്‍ബര്‍ഗ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പങ്കുവച്ചത്.
ആപ്പിള്‍ ഐ മെസേജ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടേതിനു സമാനമായ ഫീച്ചറാണ് വാട്സാപ്പിലും കൊണ്ടുവരാന്‍ സക്കര്‍ബര്‍ഗ് ലക്ഷ്യമിടുന്നത്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ വാട്സാപ്പ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ അയച്ച സന്ദേശങ്ങളിലെ വ്യാകരണ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ തിരുത്താന്‍ സഹായകമാകുമെങ്കിലും 15 മിനിറ്റ് മാത്രമാണ് സമയം ലഭിക്കുക.
അതേസമയം, ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ എഡിറ്റ് ചെയ്യേണ്ട സന്ദേശത്തില്‍ പ്രസ് ചെയ്ത ശേഷം എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും.