ഫേസ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലും പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയര്‍മാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ആഴ്ച ഓസ്ട്രേലിയയിലും ന്യൂസിലന്റിലും മെറ്റ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഒരു സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മെറ്റയുടെ വെരിഫിക്കേഷന് അപേക്ഷിക്കാന്‍ സാധിക്കും. ഈ സംവിധാനത്തിന്റെ സഹായത്തോടെ വ്യാജ ഐഡികളില്‍ നിന്ന് ആള്‍മാറാട്ടം അടക്കമുള്ള ഭീക്ഷണികള്‍ ഇല്ലാതാക്കാം എന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. കൂടാതെ, ഫേസ്ബുക്കിന്റെ സേവനങ്ങളില്‍ കൂടുതല്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഈ ഈ ഫീച്ചര്‍ സഹായിക്കും. ഈ സംവിധാനത്തിന് വെബില്‍ പ്രതിമാസം 992.36 ഇന്ത്യന്‍ രൂപയും ഐഒഎസില്‍ 1,240.65 ഇന്ത്യന്‍ രൂപയും ആയിരിക്കുമെന്ന് പോസ്റ്റില്‍ മെറ്റ സിഇഒ വ്യക്തമാക്കി.