Monday, November 25, 2024

ത്രെഡ്സിന്‍റെ ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ ഫീച്ചറുമായി മെറ്റ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന്‍റെ ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മാതൃകമ്പിനിയായ മെറ്റ. വാട്സാപ്പിനു സമാനമായ രീതിയില്‍ എഡിറ്റിംഗ് ഫീച്ചറാണ് പുതിയ അപ്ഡേറ്റില്‍ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് 5 മിനിറ്റ് കഴിയുന്നതുവരെ എത്ര തവണ വേണമെങ്കിലും എഡിറ്റ് ബട്ടൺ ഉപയോഗിച്ച് പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത

മെറ്റയുടെ ഏറ്റവും പുതുതായി പുറത്തിറക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ത്രെഡ്സ്. ആദ്യ ഘട്ടത്തിൽ നിരവധി ഉപഭോക്താക്കളെ ഒറ്റയടിക്ക് നേടാൻ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഫീച്ചറുകള്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കാന്‍ മെറ്റ തീരുമാനിച്ചത്.

ഉപയോക്താക്കള്‍ ഇടുന്ന പോസ്റ്റിനു മുകളിൽ വലത് ഭാഗത്തുള്ള 3 ഡോട്ട് ബട്ടണിലാണ് എഡിറ്റ് ഓപ്ഷൻ ഉള്ളത്. ത്രെഡ്സിൽ ഒരു പോസ്റ്റ് പങ്കുവച്ചതിനുശേഷം, അവ ഏതെങ്കിലും തരത്തിൽ വൈറലാകുകയാണെങ്കിൽ ഈ പോസ്റ്റ് ഉടനടി എഡിറ്റ് ചെയ്യാൻ സാധിക്കും. എന്നാല്‍ ത്രെഡ്സിൽ എഡിറ്റ് ബട്ടൺ നൽകിയിട്ടുണ്ടെങ്കിലും, ഹിസ്റ്ററി കാണാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇത് ത്രെഡ്സിലെ എഡിറ്റ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കിയേക്കുമെന്ന് ആക്ഷേപമുണ്ട്. ഹിസ്റ്ററി ഫീച്ചർ ഇല്ലാത്തതിനാൽ ഇതിൽ ആദ്യം പങ്കുവച്ച പോസ്റ്റ് ഏതെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയില്ല. ഈ പോരായ്മ ഉടനടി പരിഹരിക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News