നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ഒഴിവാക്കാൻ തീരുമാനിച്ച് മിഷേൽ ഒബാമ. വരാനിരിക്കുന്ന പ്രസിഡന്റുമായി ഏകീകരിക്കാനുള്ള ഭർത്താവ് ബരാക്ക് ഒബാമയുടെ ശ്രമങ്ങളുമായി വൈരുധ്യമുണ്ടാക്കുന്നതാണ് മിഷേലിന്റെ ഈ നീക്കം.
മുൻ പ്രഥമവനിതയായ ഇവർ ജിമ്മി കാർട്ടറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മൃതസംസ്കാര ചടങ്ങിൽ ബരാക്ക് ഒബാമ ട്രംപിനോട് ചിരിക്കുന്നതും കാണപ്പെട്ടു. ചടങ്ങിനു മുന്നോടിയായി ഇരുവരും ഊഷ്മളമായ ആശയവിനിമയം പങ്കിട്ടു. ഇത് മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഉദ്ഘാടനചടങ്ങ് ഒഴിവാക്കാനുള്ള മിഷേലിന്റെ തീരുമാനം സൂചിപ്പിക്കുന്നത് ട്രംപുമായുള്ള ബന്ധം സുഗമമാക്കാൻ അവർക്ക് താൽപര്യമില്ല എന്നാണ്.