മെക്‌സിക്കോയിലെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയേറ്റക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. സൂചിയും പ്ലാസ്റ്റിക് നൂലുകളും ഉപയോഗിച്ച് പരസ്പരം ചുണ്ടുകള്‍ തുന്നിക്കെട്ടിയാണ് കുടിയേറ്റക്കാര്‍ പ്രതിഷേധിക്കുന്നത്.
രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരാണിവര്‍. മെക്‌സിക്കോയില്‍ നിന്നും യുഎസ് അതിര്‍ത്തിയിലേക്ക് പോകുന്നതിന് പാതയൊരുക്കാന്‍ കുടിയേറ്റ അഥോറിറ്റി ഇടപെടണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം, കുടിയേറ്റക്കാരുടെ പ്രതിഷേധരീതിയില്‍ ആശങ്കയുമായി മെക്‌സിക്കന്‍ എമിഗ്രേഷന്‍ അതോറിറ്റി രംഗത്തെത്തി.
ചൂണ്ടുകള്‍ കൂട്ടിത്തുന്നുമ്പോള്‍ രക്തം വരുന്നത് തുടച്ചുകളയാന്‍ മദ്യമാണ് ഇവര്‍ ഉപയോഗിക്കുന്നത്. തുന്നുമ്പോള്‍ വെള്ളം കുടിക്കുന്നതിന് ചെറിയ ഭാഗം ചുണ്ടുകള്‍ക്കിടയില്‍ ഒഴിവാക്കുന്നുണ്ട്. സമീപകാലത്തായി മറ്റ് രാജ്യങ്ങളില്‍ നിന്ന് മെക്‌സിക്കോയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.