Friday, April 4, 2025

കൂടുവിട്ട് കൂടുതേടി…യുക്രൈനില്‍ നിന്ന് പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് യുഎന്‍

യുദ്ധം രൂക്ഷമായ യുക്രെയ്‌നില്‍നിന്ന് അഭയാര്‍ഥികളായി ഇതുവരെ പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് ഐക്യരാഷ്ട്ര സഭ. വെറും ഏഴു ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയധികം പലായനം നടന്നത്. ഇത് യുക്രൈനിലെ ജനസംഖ്യയുടെ രണ്ടുശതമാനം വരുമെന്ന് യു.എന്‍.അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ കണക്കുകള്‍ പറയുന്നു. യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹങ്ങളിലൊന്നാണ് യുക്രെയ്‌നിലേതെന്നും യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു.

യുക്രെയ്‌നില്‍ അവശേഷിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ കടുത്ത ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. സാധാരണക്കാരായ ഇവര്‍ക്കുവേണ്ടി ‘തോക്കുകള്‍ നിശബ്ദത പാലിക്കണം, അങ്ങനെ ജീവന്‍ രക്ഷിക്കുന്ന മാനുഷിക സഹായം നല്‍കണമെന്നും’ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

Latest News