365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍, ഏകദേശം ഏഴിലൊരാള്‍ വീതം തങ്ങളുടെ വിശ്വാസത്തിന്റെപേരില്‍ പീഡനങ്ങള്‍ നേരിടുന്നുവെന്ന് ഇറ്റലിയിലെ റോമില്‍ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിന്റെ വത്തിക്കാന്‍ സെക്രട്ടറി ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2023-ല്‍ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ‘ചില കണക്കുകള്‍പ്രകാരം, ഏതാണ്ട് 4.9 ബില്യണ്‍ ആളുകള്‍ മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ അല്ലെങ്കില്‍ വളരെ ഗുരുതരമായ ലംഘനങ്ങളുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നു എന്നത് ആശങ്കാജനകമാണ്’ – ബിഷപ്പ് ഗല്ലാഗര്‍ പറഞ്ഞു.