Sunday, April 20, 2025

മിൽമാ പാൽ പുതുക്കിയ നിരക്ക് ഇന്നുമുതൽ

സംസ്ഥാനത്ത് മിൽമാ പാലിൻറെ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് ആറ് രൂപയാണ് കൂട്ടിയിരിക്കുന്നത്. മിൽമയുടെയും ക്ഷീര കർഷകരുടെയും സാമ്പത്തിക പ്രതിസന്ധിയെ കണക്കിലെടുത്താണ് വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്.

പാൽവില ഒമ്പത് രൂപയോളം കൂട്ടണമെന്ന് സർക്കാരിനോട് മിൽമ ചെയർമാൻ കെ എസ് മണി ശുപാർശ ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് വില ഉയർത്താൻ തീരുമാനമായത്. പുതുക്കിയ വിലയെ തുടർന്ന് കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയായി ഉയരും. ഇതോടെ നെയ്യ്, തൈര് ഉത്പന്നങ്ങൾക്കൊപ്പം ചായയുടെ വിലയും വർദ്ധിച്ചു.

ഉൽപ്പാദനചിലവും, പാൽ വിലയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് വിലവർദ്ധന മിൽമാ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പാൽ ഉത്പാദനത്തിന് ശരാശരി 47 രൂപയിലധികം ചെലവ് വരുന്നുണ്ട്. മിൽമ പാൽ സംഭരിക്കുന്നതാകട്ടെ 37.76 രൂപയ്ക്കും. അതായത് ഒരു ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുമ്പോൾ, കർഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നു. ഇത് നികത്താനാണ് വിലവർധന എന്നാണ് മിൽമയുടെ വിശദീകരണം.

Latest News