സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാംക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് വയസായി തന്നെ തുടരും. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിലാണ് കേരളത്തിന്റെ തീരുമാനം. അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കുക എന്നത് സംസ്ഥാനത്ത് ഏറെ കാലമായി തുടരുന്ന രീതിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
സമൂഹത്തെ ബോധ്യപ്പെടുത്തിയും വിശ്വാസത്തിലെടുത്തും മാത്രമെ ആറ് വയസാക്കുക എന്ന തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. അതുകൊണ്ടു തന്നെ അഞ്ചാം വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അധ്യയന വര്‍ഷവും അവസരം നല്‍കും.