സംസ്ഥാനത്തെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ എല്ലാ സേവനങ്ങളും അടുത്ത മാസം മുതല്‍ ഓണ്‍ലൈനാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്.
സംസ്ഥാനത്തെ ഓരോ ക്വാറിയെക്കുറിച്ചും ഡിജിറ്റലായി അറിയാനായി ക്വാറികളില്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. നിശ്ചിത അളവുവരെയുള്ള വീടുവയ്ക്കാന്‍ മണ്ണെടുക്കാനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുംവിധം ചട്ടഭേദഗതി പരിഗണനയിലാണ്.
കേന്ദ്രാനുമതി ലഭിച്ചാലേ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാവൂ. അവര്‍ അനുമതി തന്നില്ലെങ്കില്‍ കേരളത്തിന് മുന്നോട്ടുപോകുന്നതില്‍ തടസങ്ങളുണ്ടാകും. ഇതാണ് മുഖ്യമന്ത്രിയും സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.