എഐ കാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു ലക്ഷത്തോളം നിയമലംഘനങ്ങള്‍ കുറഞ്ഞു. നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമര്‍ശനം ഉയരുന്നത് ശരിയാണോ? സര്‍ക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലര്‍ വെറുതെ എതിര്‍ക്കുകയാണ്. കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മനുഷ്യജീവന്‍ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നത്. എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.