Friday, April 4, 2025

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശം; തുറന്നു പറഞ്ഞ് മന്ത്രി ആര്‍.ബിന്ദു

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു എന്നും ഖേദത്തോടെയാണ് ഇതേക്കുറിച്ച് ഇപ്പോള്‍ പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു ചില വനിതാ നേതാക്കളും ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനില്‍ക്കുന്നതായും വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Latest News