Friday, April 4, 2025

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം അകറ്റാന്‍ ‘മനോദര്‍പ്പണ്‍’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാനസിക, വൈകാരിക പിന്തുണയേകാന്‍ സൗജന്യ കൗണ്‍സിലിങ് സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴിലാണ് ‘മനോദര്‍പ്പണ്‍’ എന്നപേരില്‍ ഇ-കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുക. വാര്‍ഷിക പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മാനസികപിന്തുണയും വൈകാരിക സുസ്ഥിരതയും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആശങ്കകള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ കഴിവുകളും സമ്മര്‍ദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. അതിനൊപ്പം വിദ്യാര്‍ഥികളെ സഹായിക്കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കും. സ്‌കൂള്‍, സര്‍വകലാശാലാ തലങ്ങളിലെ കൗണ്‍സലര്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഡയറക്ടറിയും ഡേറ്റാബേസും manodarpan.education.gov.in/ -ല്‍ ലഭ്യമാണ്. മാനസികാരോഗ്യ സഹായം തേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവ നേരിട്ട് ആക്‌സസ് ചെയ്യാം.

8448440632 എന്ന നമ്പര്‍ വഴി സൗജന്യ ടെലി-കൗണ്‍സിലിങ്, തത്സമയ ചര്‍ച്ചകള്‍, വെബിനാറുകള്‍ തുടങ്ങി പലവിധ സെഷനുകള്‍ നടത്തും. എല്ലാ സെഷനുകളും പി.എം. ഇ-വിദ്യ, എന്‍.സി.ഇ.ആര്‍.ടി. യുട്യൂബ് ചാനലുകളില്‍ തത്സമയം സംപ്രേഷണംചെയ്യും.

 

 

 

 

Latest News