Friday, November 22, 2024

ഇറാഖിൽ ദുരിതക്കെണിയിൽ ന്യൂനപക്ഷങ്ങൾ; സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്ന് ആരോപണം

ഇറാഖിൽ ക്രൈസ്തവരും യഹൂദരും മറ്റ് മത ന്യൂനപക്ഷ സമുദായങ്ങളും തീവ്രവാദികളിൽ നിന്നും പ്രാദേശിക ഗവൺമെൻ്റുകളിൽ നിന്നും നിരവധി ഭീഷണികളാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഇവിടെ സർക്കാർ പരാജയപ്പെട്ടതിനാൽ ഇവരുടെ നിലനിൽപ്പ് തന്നെ ഇവിടെ സംശയത്തിന്റെ നിഴലിലാണ്.

2023 ലെ കണക്കനുസരിച്ച് ഇറാഖിലെ ആകെ ജനസംഖ്യ: 41.26 ദശലക്ഷം ആണ്. മതങ്ങൾ അനുസരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ മുസ്ലിം, 95%-98% അല്ലെങ്കിൽ 39 ദശലക്ഷം-40 ദശലക്ഷം; മറ്റുള്ളവ, 1%-4% അല്ലെങ്കിൽ 410,000 ദശലക്ഷം-1.65 ദശലക്ഷം; ക്രിസ്ത്യൻ,0.5% ൽ താഴെ അല്ലെങ്കിൽ ഏകദേശം 150,000 എന്നിങ്ങനെയാണ്. തുർക്കി, ഇറാൻ, ഇറാഖി ഫെഡറൽ ഗവൺമെൻ്റ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ഉൾപ്പെടെ രാജ്യത്തെ ഡസൻ കണക്കിന് മിലിഷ്യകളുമായി ബന്ധപ്പെട്ട പോരാളികൾ മതന്യൂനപക്ഷങ്ങളെ ദുരുപയോഗം ചെയ്യുന്നത് തുടരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൻ്റെ (ഐഎസ്ഐഎസ്) അക്രമത്തിൽ ദുരിതമനുഭവിക്കുന്ന ന്യുനപക്ഷങ്ങൾ ഉൾപ്പെടെയുള്ള മതവിഭാഗങ്ങൾക്ക് സംരക്ഷണം നടപ്പിലാക്കുന്നതിൽ ഇറാഖ് സർക്കാർ പരാജയപ്പെട്ടു.

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ICC) വടക്കൻ ഇറാഖിൽ വളരെക്കാലമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, കുടിയിറക്കപ്പെട്ട അതിജീവിച്ചവർ പതുക്കെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. അവർക്കിപ്പോൾ സഹായം ആവശ്യമാണ്.

Latest News