Tuesday, November 26, 2024

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കനടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കുന്ന അച്ചടക്കനടപടികള്‍ റദ്ദാക്കാനോ പരിഷ്‌കരിക്കാനോ എംജി സര്‍വകലാശാലയിലെ, വിദ്യാര്‍ഥികളുടെ പരാതി പരിഗണിക്കുന്ന ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന് അധികാരമില്ലെന്നു ഹൈക്കോടതി.

അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് മാനേജരടക്കം വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് രാജ വിജയരാഘവന്റെ ഉത്തരവ്.

പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കുന്ന അച്ചടക്കനടപടികള്‍ റദ്ദാക്കാനും ഭേദഗതി ചെയ്യാനും ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന് അധികാരം നല്‍കുന്ന എംജി സര്‍വകലാശാല വിദ്യാര്‍ഥി പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ ഹൈക്കോടതി അസാധുവാക്കി. എന്നാല്‍, ബോര്‍ഡ് ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇതിന്റെ പേരില്‍ റദ്ദാക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അച്ചടക്കനടപടി നിയമപരമാണോയെന്നു പരിശോധിക്കാനേ ബോര്‍ഡിന് അധികാരമുള്ളൂ. നടപടി നിയമപരമല്ലെന്നു കണ്ടാല്‍ അംഗീകാരം നല്‍കാതിരിക്കാം. ഹൈക്കോടതി പറഞ്ഞു.

 

Latest News