Thursday, January 23, 2025

2022ലെ മിസ് ഇന്ത്യ കിരീടം കര്‍ണാടക സ്വദേശിനിക്ക്

2022ലെ മിസ് ഇന്ത്യ കിരീടം 21കാരിയായ സിനി ഷെട്ടിക്ക്. കര്‍ണാടക സ്വദേശിനിയായ സിനി ഷെട്ടി ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) കോഴ്‌സില്‍ പഠനം നടത്തുകയാണ്. ഇന്നലെ വൈകിട്ട് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. ഈ വര്‍ഷം നടക്കുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയായിരിക്കും.

രാജസ്ഥാനില്‍ നിന്നുള്ള റൂബല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷിനത ചൗഹാന്‍ സെക്കന്‍ഡ് റണ്ണറപ്പും ആയി. 2020ലെ മിസ് ഇന്ത്യ മാനസ വാരണാസിയാണ് വിജയികളെ പ്രഖ്യാപിച്ചത്. കൃതി സനോണ്‍, ലോറന്‍ ഗോട്ലീബ് തുടങ്ങിയവരുടെ നൃത്ത പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ബോളിവുഡ് താരങ്ങളായ നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ ക്രിക്കറ്റ് താരം മിതാലി രാജ്, രാഹുല്‍ ഖന്ന, രോഹിത് ഗാന്ധി, ഷിയമാക് ദാവര്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

 

Latest News