Saturday, November 23, 2024

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ അധികാരമേറ്റു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.

യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ, രവനീത് സിംഗ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി.

ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം ഒരു പ്രധാനമന്ത്രി തുടര്‍ച്ചയായി മൂന്നാമതും അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കുശേഷം രണ്ടാമനായി രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

അമിത് ഷാ, എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ക്യാബിനെറ്റിലെത്തി. ടിഡിപിയുടെ രാം മോഹന്‍ നായിഡു, ജെഡിയുവിന്റെ ലല്ലന്‍ സിംഗ്, ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, ജെഡിഎസിന്റെ എച്ച്.ഡി. കുമാരസ്വാമി, എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാര്‍.

ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. അഞ്ചു പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്.

 

Latest News