Monday, November 25, 2024

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ടെലിഫോണിലൂടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. 22 -ാമത് ഇന്ത്യ – റഷ്യ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം നടത്തിയ റഷ്യന്‍ സന്ദര്‍ശനം പ്രധാനമന്ത്രി മോദി ഇന്നത്തെ ചര്‍ച്ചയില്‍ അനുസ്മരിച്ചു. വിവിധ ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

പരസ്പര താല്‍പ്പര്യമുള്ള വിവിധ പ്രാദേശിക – ആഗോള വിഷയങ്ങളെക്കുറിച്ചും മോദിയും പുതിനും കാഴ്ചപ്പാടുകള്‍ കൈമാറി. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവച്ചു. അടുത്തിടെ നടത്തിയ യുക്രൈന്‍ സന്ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പ്രധാനമന്ത്രി മോദി, റഷ്യന്‍ പ്രസിഡന്റുമായി പങ്കുവച്ചു. സംഘര്‍ഷത്തിന് ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരം കാണുന്നതിന് നയതന്ത്ര ചര്‍ച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് മോദി ആവര്‍ത്തിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ആത്മാര്‍ഥവും പ്രായോഗികവുമായ ഇടപെടലിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുന്നതിനും മോദിയും പുതിനും തമ്മില്‍ ധാരണയായി.

 

Latest News