Monday, January 27, 2025

റഷ്യ-യുക്രൈന്‍ യുദ്ധം; പുടിനുമായി 50 മിനിറ്റ് ഫോണില്‍ സംസാരിച്ച് നരേന്ദ്രമോദി

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.

യുക്രൈനിലെ നിലവിലുള്ള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും മാനുഷിക ഇടനാഴി ഒരുക്കിയതിനും മോദി റഷ്യന്‍ പ്രസിഡന്റിനെ പ്രശംസിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിനും അറിയിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയെ വീണ്ടും ആശങ്കയറിയിച്ചിരുന്നു. സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും മോദി പിന്തുണ അറിയിച്ചു.

 

Latest News