മരിയുപോളിലെ പോളൈന്‍ വൈദികരുടെ ആശ്രമം റഷ്യന്‍ സേന പിടിച്ചെടുത്ത് ”ഡോണെസ്‌ക്ക് ജനകീയ റിപ്പബ്ലിക്കി” ന്റെ ഭരണസിരാകേന്ദ്രമാക്കി മാറ്റിയതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എസ്‌ഐആര്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരഭരണകേന്ദ്രമായി ആശ്രമത്തെ മാറ്റിയതായി ആശ്രമാംഗമായിരുന്ന ഫാ. പൗളോ തൊമാസെസ്‌ക്കി പറഞ്ഞു.
മാര്‍ച്ച് 17നുതന്നെ റഷ്യന്‍ സൈനികര്‍ ആശ്രമം കൊള്ളയടിച്ചിരുന്നു. ദേവാലയത്തിലെ തിരുപ്പാത്രങ്ങള്‍ ഉള്‍പ്പെടെ ആശ്രമത്തിലെ ജംഗമവസ്തുക്കളെല്ലാം അവര്‍ തട്ടിയെടുക്കുകയും ആശ്രമവാസികളെ പുറത്താക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് അഞ്ചിനു പട്ടണത്തില്‍നിന്നു പലായനം ചെയ്ത ഫാ. പൗളോ ഇപ്പോള്‍ പശ്ചിമ യുക്രെയ്‌നിലാണുള്ളത്. മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ പ്രവര്‍ത്തിക്കാത്ത മരിയുപോളില്‍നിന്ന് വാര്‍ത്തകള്‍ ശേഖരിക്കുക ദുഷ്‌കരമാണ്. വെള്ളവും വൈദ്യുതിയും ദുര്‍ലഭമാണ്. ഒന്നേമുക്കാല്‍ ലക്ഷം പേര്‍ കൊടുംപട്ടിണിയിലാണ്. ദിവസേന ടണ്‍കണക്കിനു ബോംബുകളാണ് പട്ടണത്തില്‍ വര്‍ഷിക്കപ്പെടുന്നതെന്നും ഫാ. പൗളോ പറഞ്ഞു.