Monday, November 25, 2024

മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

മങ്കിപോക്‌സ് വാക്‌സിനും രോഗ നിര്‍ണ്ണയ കിറ്റും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്തമാസം 10നകം മരുന്നു കമ്പനികള്‍ക്ക് താല്പര്യപത്രം സമര്‍പ്പിക്കാമെന്ന് ഐ സി എം ആര്‍(icmr).

മരുന്നു കമ്പനികളുമായി സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ലോകാരോഗ്യ സംഘടന മങ്കി പോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ നാല് മങ്കി പോക്‌സ് കേസുകളാണ് രാജ്യത്ത് സ്ഥിരികരിച്ചിട്ടുള്ളത്. കേരളത്തില്‍ മൂന്ന് പേര്‍ക്കും ദില്ലിയില്‍ ഒരാള്‍ക്കുമാണ് സ്ഥിരീകരിച്ചത്. യുപിയില്‍ ലക്ഷണങ്ങള്‍ ഉള്ള മൂന്ന് പേരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്.

 

Latest News