Sunday, November 24, 2024

മങ്കി പോക്‌സ്: പ്രതിരോധത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ആഗോളതലത്തില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു വീണ്ടും മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

1. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ബോധവത്കരിക്കുക.

2. സംശയാസ്പദമായ മുഴുവന്‍ കേസുകളും പരിശോധിക്കുന്നതിന് സംസ്ഥാന എന്‍ട്രി പോയിന്റുകളില്‍ മതിയായ സ്‌ക്രീനിംഗ് സംഘങ്ങളെ നിയോഗിക്കുക.

3. രോഗം സ്ഥിരീകരിച്ചവരെ പൂര്‍ണമായും ഭേദമാകുന്നതുവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് എല്ലാ ചികിത്സകളും നല്‍കുക.

4. ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പ്രതിരോധ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ ബോധ്യപ്പെടുത്തുന്ന സന്ദേശങ്ങള്‍ എത്തിക്കുക.

5.കേസുകള്‍ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാന്‍ ആശുപത്രികളില്‍ മനുഷ്യവിഭവശേഷിയും മറ്റു സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം.

 

Latest News