അല്‍-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി കൊല്ലപ്പെട്ടതിനെ സ്വാഗതം ചെയ്ത് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ‘കൊടും ഭീകരനെ ഒടുവില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു’ എന്ന് അദ്ദേഹം ട്വീറ്റിലൂടെ പ്രസ്താവിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തെ ഒബാമ പ്രശംസിക്കുകയും പതിറ്റാണ്ടുകളായി ഈ നിമിഷത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് നേതൃത്വത്തിന്റെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.
’20 വര്‍ഷത്തിലേറെയായ 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളും ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമിയും അല്‍-ഖ്വയ്ദയുടെ തലവനുമായ അയ്മാന്‍ അല്‍-സവാഹിരി – ഒടുവില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരപ്പെട്ടു. പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തിനും ഈ നിമിഷത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കും തീവ്രവാദ വിരുദ്ധ പ്രൊഫഷണലുകള്‍ക്കും ആദരവര്‍പ്പിക്കുന്നു.
യുദ്ധം ചെയ്യാതെ തന്നെ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ കഴിയുമെന്നതിന്റെ തെളിവ് കൂടിയാണ് ഈ രാത്രിയിലെ വാര്‍ത്ത. 9/11 ന്റെ ഇരകളായ കുടുംബങ്ങള്‍ക്കും അല്‍-ഖ്വയ്ദയുടെ കൈകളാല്‍ ദുരിതമനുഭവിക്കുന്ന മറ്റെല്ലാവര്‍ക്കും ഇത് ചെറിയൊരു സമാധാനം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ഒബാമ കുറിച്ചു.
More than 20 years after 9/11, one of the masterminds of that terrorist attack and Osama bin Laden’s successor as the leader of al-Qaeda – Ayman al-Zawahiri – has finally been brought to justice.
— Barack Obama (@BarackObama) August 2, 2022