ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ആന്‍ഡ്രോയ്ഡ് 11, 12, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ സുരക്ഷാ വീഴ്ചകള്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഇആര്‍ടി-ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
അഞ്ചോളം ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പുകളിലാണ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയാണിത്. സുരക്ഷാ വീഴ്ചകള്‍ ഉപയോഗപ്പെടുത്തി സൈബര്‍ കുറ്റവാളികള്‍ക്ക് ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിച്ചേക്കും. ഇതിനു പിന്നാലെ സ്മാര്‍ട്ട്‌ഫോണുകളിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും പോലും തട്ടിയെടുക്കാനാകുമെന്നും സിഇആര്‍ടി-ഇന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.