Tuesday, November 26, 2024

മോസ്‌കോ ഭീകരാക്രമണം; യുക്രെയ്‌ന് മേല്‍ അനാവശ്യ ആരോപണം നടത്തുന്നുവെന്ന് സെലന്‍സ്‌കി

മോസ്‌കോ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ യുക്രെയ്‌നാണെന്ന് വരുത്തിതീര്‍ക്കാന്‍ പുടിന്‍ ശ്രമിക്കുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. മോസ്‌കോയില്‍ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാണ്. എന്നാല്‍ പുടിനും മറ്റുള്ളവരും വേറെ ആളുകളെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് എല്ലായ്‌പ്പോഴും ഒരേ രീതികളുണ്ട്.-സെലന്‍സ്‌കി പറഞ്ഞു.

അറസ്റ്റിലായ അക്രമികള്‍ക്ക് റഷ്യന്‍ അതിര്‍ത്തി കടക്കാന്‍ യുക്രെയ്ന്‍ ഭാഗത്തെ ചിലരുടെ സഹായം കിട്ടിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിന്‍ പറഞ്ഞത്.

എന്നാല്‍ പുടിന്റെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് യുക്രെയ്ന്‍ രംഗത്തെത്തിയിരുന്നു. പുടിന്‍ റഷ്യന്‍ പൗരന്മാരുമായി ഇടപഴകുന്നതിനും അവരെ അഭിസംബോധന ചെയ്യുന്നതിനുപകരം ഒരു ദിവസം നിശബ്ദനായിരുന്നു. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം എങ്ങനെ യുക്രെയ്‌നിലേക്ക് കൊണ്ടുവരുമെന്ന് ചിന്തിച്ചു.- സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഐഎസിന്റെ മാധ്യമമായ ‘അമാഖി’ല്‍ ആണ് ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. മുസ്ലിം ഭൂരിപക്ഷ ചെച്‌നിയയില്‍ റഷ്യന്‍ സേന നടത്തിയ രണ്ടു യുദ്ധങ്ങളും സിറിയയിലെ റഷ്യന്‍ സേനയുടെ ഇടപെടലുകളും ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി.

 

Latest News