സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വുമണ്‍ ഇന്റര്‍നാഷണല്‍ സിയോണിസ്റ്റ് ഓര്‍ഗനൈസേഷന്‍ (WIZO) നടത്തിയ പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനുശേഷം അമ്മമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്.
51% അമ്മമാരും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. മാത്രമല്ല, സാമ്പത്തികസ്ഥിതി മോശമായവരും കുട്ടികളുടെ വൈകാരികനില വഷളായതില്‍ ആകുലപ്പെടുന്നവരും യുദ്ധം തങ്ങളുടെ ജോലിയെ ബാധിച്ചതിനാൽ വിഷമിക്കുന്നവരുമാണ് ഇവരെന്നും പഠനത്തിൽ വെളിവാകുന്നു. വോട്ടെടുപ്പില്‍ നാലിലൊന്ന് അമ്മമാരും സൈക്കോളജസ്റ്റിന്റെ സഹായം തേടിയവരാണ്.
നിലവിലെ ഉപാധികളും അമ്മമാരുടെ ആവശ്യവും തമ്മിലുള്ള അകലം
നിലവിലെ സാഹചര്യത്തില്‍ വളരെ ചെറിയ ശതമാനം അമ്മമാര്‍ക്കു മാത്രമാണ് പലതരത്തിലുള്ള സഹായങ്ങള്‍ ലഭ്യമാകുന്നത്. അത് മാറ്റിനിർത്തിയാല്‍ 43% അമ്മമാര്‍ക്കും സാമ്പത്തിക സഹായവും 36% അമ്മമാര്‍ക്ക് വൈകാരിക സഹായവും 27% അമ്മമാര്‍ക്ക് അവരുടെ കുടുംബത്തിനുള്ള സഹായവും 8% പേര്‍ക്ക് മികച്ച വൈദ്യസഹായവും ആവശ്യമായിട്ടുണ്ട്. വെറും 4% പേര്‍ക്കാണ് ഗവണ്‍മെന്റ് മിനിസ്സ്ട്രികളിൽനിന്നും സഹായം ലഭിക്കുന്നത്.
കുടുംബാംഗങ്ങളില്‍ നിന്നും സഹായവും പിന്തുണയും ലഭിക്കുന്ന അമ്മമാരുമുണ്ട്. ജോലിസ്ഥങ്ങളില്‍ നിന്നും വെര്‍ച്വല്‍ കമ്മ്യൂണിറ്റികളില്‍ നിന്നും സഹായം ലഭിക്കുന്നവരും കുറവല്ല. അമ്മമാര്‍ക്ക് തങ്ങളുടെ പങ്കാളികളില്‍നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ചും വോട്ടെടുപ്പില്‍ പറയുന്നുണ്ട്. ചെറിയൊരു വിഭാഗം പേര്‍ക്കും പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. പല ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന അമ്മമാര്‍ക്കും പല തരത്തില്‍ പിന്തുണ ലഭ്യമായിട്ടുണ്ടെങ്കിലും വളരെ കുറവ് ശതമാനമാണ് കാണിക്കുന്നത്.
കാര്യങ്ങള്‍ സാമര്‍ഥ്യത്തോടെ കൈകാര്യം ചെയ്യുന്നു
വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും 41ശതമാനത്തോളം അമ്മമാരും ഇതിനെ തരണം ചെയ്യാന്‍ കെല്‍പുള്ളവരായി എന്നതും പഠനത്തിൽ കാണുന്നു. 37% പേരും ഇതേ രീതിയില്‍ തുടരുന്നു.
അതേസമയം, ‘യുദ്ധത്തിന് അമ്മമാര്‍ നല്‍കേണ്ടിവന്ന വില ഈ വോട്ടെടുപ്പിലൂടെ മനസ്സിലായി’ എന്ന് പഠനം നടത്തിയ ഓർഗനൈസേഷന്റെ മാനേജര്‍ റെബേക്ക ന്യൂമാന്‍ പറഞ്ഞു.