മൂന്നുമാസത്തിലേറെയായി തർക്കവിഷയമായ തിരഞ്ഞെടുപ്പിനുശേഷം മൊസാംബിക്കിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 48 കാരനായ ഡാനിയൽ ചാപ്പോ 65% വോട്ടുകൾ നേടിയെങ്കിലും ചാപ്പോയെ ശരിയായ വിജയിയായി തങ്ങളും അംഗീകരിക്കാത്തതിനാൽ ബുധനാഴ്ചത്തെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് മൊസാംബിക്കിലെ രണ്ട് മുൻനിര പ്രതിപക്ഷ പാർട്ടികളായ റെനാമോയും എം .ഡി. എമ്മും പറയുന്നു.
മൊസാംബിക്കിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് ആശംസകൾ നേരുന്നവർപോലും അദ്ദേഹത്തിന്റെ നിയമസാധുതയെ പരസ്യമായി ചോദ്യംചെയ്യുന്നു.
“ഞാൻ വളരെയധികം ആരാധിക്കുന്ന ഒരാളാണ് ചാപ്പോ. നാലു വർഷത്തോളം ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു – പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത, സംഭാഷണത്തിനുള്ള തുറന്ന മനസ്സ്, സിവിൽ സമൂഹത്തിൽനിന്നുള്ള ശുപാർശകൾ പിന്തുടരാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത എന്നിവ എനിക്ക് പരിചിതമാണ്. എന്നിരുന്നാലും, അദ്ദേഹം നിയമവിരുദ്ധമായ അധികാരം ഏറ്റെടുക്കുകയാണ്. ഇത് വഞ്ചനാപരമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നാണ്. ജനങ്ങൾ അദ്ദേഹത്തെ അംഗീകരിക്കാത്ത ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം അധികാരം ഏറ്റെടുക്കുന്നത്” – സിവിൽ സൊസൈറ്റി ആക്ടിവിസ്റ്റ് മിർന ചിറ്റ്സുങ്കോ പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരം, തട്ടിക്കൊണ്ടുപോകൽ, മാഫിയ ഗ്രൂപ്പുകൾ, അഴിമതി എന്നിവയെല്ലാം ഉന്മൂലനം ചെയ്യേണ്ടതായിട്ടുള്ളതിനാൽ ചാപ്പോയ്ക്ക് ധാരാളം ശത്രുക്കളെ നേരിടേണ്ടിവരുമെന്ന് അനലിസ്റ്റും അന്വേഷണാത്മക പത്രപ്രവർത്തകനുമായ ലൂയിസ് നാൻചോട്ട് പറയുന്നു.
“ഗ്രൂപ്പുകളെ സൂക്ഷ്മമായി തകർക്കുന്നതിനുള്ള ഈ കുരിശുയുദ്ധത്തിൽ അദ്ദേഹത്തോടൊപ്പം ചേരാൻ അദ്ദേഹത്തിന് ശക്തമായ വിദഗ്ദ്ധരുടെ ഒരു ടീം ആവശ്യമാണ്. എന്നാൽ ആദ്യം, മൊസാംബിക് ജനതയെ ശാന്തമാക്കുകയും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുകയും വേണം” – അദ്ദേഹം കൂട്ടിച്ചേർക്കുന്നു.