Monday, November 25, 2024

‘മത്സ്യത്തൊഴിലാളികളെ വികസന വിരോധികളെന്ന് മുദ്ര കുത്താനാവില്ല’: ശശി തരൂർ

വിഴിഞ്ഞത്ത് കേന്ദ്ര സേന വരണമെന്നതിനോട് യോജിപ്പില്ലെന്ന് ശശി തരൂർ എംപി. വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദുഃഖമുണ്ടാക്കുന്നതെന്നും തരൂർ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ചെങ്കിലും , മത്സ്യത്തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തരൂർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വികസന വിരോധികളെന്ന് മുദ്ര കുത്താനാവില്ല. അവർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചവരാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതു വരെ പദ്ധതിയ്ക്കായി കോടികൾ ചെലവഴിച്ചു. അതുകൊണ്ടുതന്നെ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം ന്യായമല്ല. മത്സ്യത്തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കണം. മികച്ച പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും ഉറപ്പാക്കണം. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും തരൂർ പറഞ്ഞു.

Latest News