Saturday, November 23, 2024

എംപോക്‌സ്; ആശങ്കകള്‍ക്ക് ഉത്തരം നല്‍കി ലോകാരോഗ്യ സംഘടന

എംപോക്‌സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്‌സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ എംപോക്‌സിനെ നിയന്ത്രിക്കാനും ലോകത്ത് നിന്നും പൂര്‍ണമായും ഒഴിവാക്കാനും സാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ യുറോപ്യന്‍ റീജണിയല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലുഗ് പറഞ്ഞു. എംപോക്‌സ് രോഗബാധയില്‍ വരും വര്‍ഷങ്ങള്‍ യൂറോപ്പിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആഗോളതലത്തില്‍ എംപോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ വിമാനത്താവള, തുറമുഖ, അതിര്‍ത്തി അധികാരികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. സഫ്ദര്‍ജംഗ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ ആശുപത്രി, ലേഡി ഹാര്‍ഡിഞ്ച് തുടങ്ങിയ ആശുപത്രികളില്‍ ഐസൊലേഷനുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ വൈറസ് ഭീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Latest News