Wednesday, April 2, 2025

വഖഫ് ഭേദഗതിയെ അനുകൂലിക്കാത്ത എം പി മാരെ ബഹിഷ്ക്കരിക്കും: ആകട്സ്

കൊച്ചി: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ മുനമ്പം നിവാസികൾക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാത്ത എം പി മാരെ ബഹിഷ്ക്കരിക്കുമെന്ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആകട്സ് നേതൃയോഗം മുന്നറിയിപ്പ് നൽകി. മുനമ്പത്ത് വന്ന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവർ പാർലമെന്റിൽ സ്വീകരിക്കുന്ന നിലപാടിനനുസരിച്ചായിരിക്കും അവരോടുള്ള ക്രൈസ്തവസമൂഹത്തിന്റെയും സമീപനമെന്ന് യോഗം പറഞ്ഞു.

ആകട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഷെവ. വി. സി. സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, അഡ്വ ചാർളി പോൾ, സാജൻ വേളൂർ, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, ഡെന്നിസ് ജേക്കബ്, മജ്ജൂ തോമസ്, നിബു ജേക്കബ്, റോയി പി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ദിവസം ആകട്സ് പ്രാർഥനാദിനമായി ആചരിക്കുമെന്ന് ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.

ജോർജ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി, ACTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest News